കെ.​ഇ.​എ കു​വൈ​ത്ത് റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി ട്വ​ന്റി 20 വേ​ൾ​ഡ്‌ ക​പ്പ്‌ ക്രി​ക്ക​റ്റ്‌ പ്ര​വ​ച​ന മ​ത്സ​ര ഫ​ല​പ്ര​ഖ്യാ​പ​നം

ക്രി​ക്ക​റ്റ് വേ​ൾ​ഡ്‌ ക​പ്പ്‌ പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ) കു​വൈ​ത്ത് റി​ഗ്ഗാ​യ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ട്വ​ന്റി 20 വേ​ൾ​ഡ്‌ ക​പ്പ്‌ ക്രി​ക്ക​റ്റ്‌ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്റെ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. 168 പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് സി​റ്റി​യി​ലെ കെ.​സി. അ​ബ്ദു​ല്ല ജേ​താ​വാ​യി. കേ​ന്ദ്ര ജ​ന.​സെ​ക്ര​ട്ട​റി ഹ​മീ​ദ് മ​ധൂ​ർ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു. ഫ​ല​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സു​ബൈ​ർ കാ​ടം​ങ്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് പാ​ട്ര​ൺ സ​ത്താ​ർ കു​ന്നി​ൽ, കേ​ന്ദ്ര ട്ര​ഷ​റ​ർ അ​സീ​സ് ത​ള​ങ്ക​ര, വൈ​സ്. പ്ര​സി​ഡ​ന്റ് ഹാ​രീ​സ് മു​ട്ടു​ന്ത​ല, സെ​ക്ര​ട്ട​റി റ​ഹീം ആ​രി​ക്കാ​ടി, മീ​ഡി​യ ക​ൺ​വീ​ന​ർ റ​ഫീ​ക്ക് ഒ​ള​വ​റ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫൂ​ർ കോ​ട്ട​ക്കു​ന്ന്, റ​ഫീ​ക്ക് ചേ​വാ​ർ, മൊ​യ്തു ചി​ത്താ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന.​സെ​ക്ര​ട്ട​റി സ​ത്താ​ർ കൊ​ള​വ​യ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് ശ​ർ​ഖി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Cricket World Cup Prediction Competition Winner Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.