കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ‘ആദരം- 2024’ സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ‘ആദരം- 2024’ എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയർ കോർപറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ പ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ അവാർഡ് വിതരണവും, കുവൈത്ത് പ്രവാസ ജീവിതത്തിൽ മുപ്പതുവർഷം പൂർത്തിയാക്കിയ മണ്ഡലത്തിലെ മെംബർമാർക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. കോയ വളപ്പിൽ ഭാഷ സമര അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ എൻ.കെ. ഖാലിദ് ഹാജി, ഡോ. മുഹമ്മദലി, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ശാഹുൽ ബേപ്പൂർ, ജില്ല പ്രസിഡന്റ് അസീസ് തിക്കോടി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഗഫൂർ അത്തോളിയെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം നേതാക്കളായ റഷീദ് ഉള്ളിയേരി, സി.കെ. കരീം, ഹിജാസ് അത്തോളി, നൗഷാദ് കിനാലൂർ, ഷംസീർ വള്ളിയോത്ത് എന്നിവർ നേതൃത്വം നൽകി. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ആബിദ് ഉള്ളിയേരി സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.