കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ജയിൽശിക്ഷ വിധിക്കപ്പെട്ട വിദേശിയുടെ സ്പോൺസർഷിപ് ഒഴിയാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് മാൻപവർ അതോറിറ്റി. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് അപേക്ഷനൽകാം. ഒളിച്ചോട്ടം സംബന്ധിച്ച പരാതി നിലനിൽക്കുന്ന സാഹചര്യങ്ങളിലും താമസാനുമതി റദ്ദാക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും കാരണവശാൽ തൊഴിലാളി-തൊഴിലുടമ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാൻ തൊഴിലുടമക്ക് തടസ്സമില്ലെന്നാണ് മാൻപവർ അതോറിറ്റി വ്യക്തമാക്കിയത്. ഇത്തരം സന്ദർഭങ്ങളിൽ താമസാനുമതി റദ്ദാക്കിയ തൊഴിലാളിയെ തിരിച്ചയക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കണം. അതേസമയം, തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് നിൽക്കുകയും സ്പോൺസർ പിരിച്ചു വിടൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ തിരിച്ചയക്കാൻ ചെലവു വഹിക്കേണ്ടത് പുതിയ തൊഴിലുടമയാണ്. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാലോ ഏതെങ്കിലും കാരണത്താൽ നാടുകടത്തൽ വിധിക്കപ്പെട്ടാലോ ഇഖാമ സ്വമേധയാ അസാധുവാകുമെന്നും മാൻ പവാർ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.