ക്രൗ​ൺ പ്രി​ൻ​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ത​യാ​റെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ക്രൗൺ പ്രിൻസ്​ ഷൂട്ടിങ്​ ചാമ്പ്യൻഷിപ്​​ നാളെ മുതൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പേ​രി​ലു​ള്ള ക്രൗ​ൺ പ്രി​ൻ​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ന​വം​ബ​ർ നാ​ലു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കും. കു​വൈ​ത്ത്​ ഷൂ​ട്ടി​ങ്​ സ്​​പോ​ർ​ട്ട്​ ക്ല​ബ്​ ജ​ഹ്​​റ ബ്രാ​ഞ്ചി​ൽ ടൂ​ർ​ണ​മെൻറി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ചു.

കു​വൈ​ത്തി ഷൂ​ട്ടി​ങ്​ ക്ല​ബ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, മി​ലി​ട്ട​റി സ്​​പോ​ർ​ട്​​സ്​ ഫെ​ഡ​റേ​ഷ​ൻ, പൊ​ലീ​സ്​ സ്​​പോ​ർ​ട്​​സ്​ യൂ​നി​യ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഷൂ​ട്ട​ർ​മാ​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

ക്രൗ​ൺ പ്രി​ൻ​സ്​ ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​വ​ർ​ഷ കാ​യി​ക​പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്.

ഒ​ളി​മ്പി​ക്​ സ്​​കീ​റ്റ്, ട്രാ​പ്പ്, പ​ത്ത്​ മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ, പി​സ്​​റ്റ​ൾ, 50 മീ​റ്റ​ർ റൈ​ഫി​ൾ, പി​സ്​​റ്റ​ൾ, ഒ​ളി​മ്പി​ക്​ ആ​ർ​ച്ച​റി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. അ​ന്താ​രാ​ഷ്​​ട്ര ഷൂ​ട്ടി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഒ​രു​ങ്ങു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ ത​യാ​റെ​ടു​പ്പി​ന്​ മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ക്രൗ​ൺ പ്രി​ൻ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​. ടൂ​ർ​ണ​മെൻറ്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത്​ ഷൂ​ട്ടി​ങ്​ സ്​​പോ​ർ​ട്​ ക്ല​ബ്​ അ​ധി​കൃ​ത​ർ, കാ​യി​ക​മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ മു​തൈ​രി തു​ട​ങ്ങി​യ​വ​ർ​ക്ക്​ കു​വൈ​ത്ത്​ ആ​ൻ​ഡ്​ അ​റ​ബ്​ ഷൂ​ട്ടി​ങ്​ ഫെ​ഡ​റേ​ഷ​ൻ​സ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഉ​ബൈ​ദ്​ മ​നാ​ഹി അ​ൽ ഉ​സൈ​മി ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - crown prince shooting championship tomorrow onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.