മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയ ശാഖയില്‍ തുടങ്ങിയ സി.ടി സ്കാന്‍ ദേശീയ അസംബ്ലി അംഗം സൗദ് അൽ ജലാൽ, ആരോഗ്യ മന്ത്രാലം തലവൻ ഡോ. ഗാസി അൽ ദമാഗ്, അഗ്നിരക്ഷാസേന വിഭാഗം ഉദ്യോഗസ്ഥൻ ഖാലിദ് അൽ ഹജ്ജി, ഡോ. ഉതയ്ബി അൽ ഷമ്മരി,
ഡോ. അഹ്മദ് അൽ അനസി, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഫര്‍വാനിയ ശാഖയില്‍ നവീന സൗകര്യങ്ങളോടുകൂടിയ സി.ടി സ്കാന്‍ പരിശോധന ആരംഭിച്ചു.
ദേശീയ അസംബ്ലി അംഗം സൗദ് അൽ ജലാൽ, ആരോഗ്യ മന്ത്രാലം തലവൻ ഡോ. ഗാസി അൽ ദമാഗ്, അഗ്നിരക്ഷാസേന വിഭാഗം ഉദ്യോഗസ്ഥൻ ഖാലിദ് അൽ ഹജ്ജി, ഡോ. ഉതയ്ബി അൽ ഷമ്മരി, ഡോ. അഹ്മദ് അൽ അനസി, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഡോ. ബിജി ബഷീർ എന്നിവർ ഒരുമിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ പുരോഗതിയില്‍ പുതിയ വഴി തുറക്കുകയാണ് ഇതുവഴിയെന്ന് ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ പറഞ്ഞു.
കുവൈത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ സി.ടി. സ്കാന്‍, എം.ആര്.ഐ സ്കാന്‍ മുതലായ അത്യാധുനിക ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. സാമൂഹിക ഉത്തരവാദിത്തത്തിന്റെയും പ്രതിബദ്ധതയുടെയും ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സി.ടി. സ്കാന്‍, എം.ആര്.ഐ സ്കാന്‍ തുടങ്ങിയ സേവനങ്ങളുടെ കൃത്യതയാര്‍ന്ന റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഈ മേഖലയില്‍ പ്രഗല്ഭയും നിരവധി വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള കുവൈത്ത് സ്വദേശിനികൂടിയായ റേഡിയോളജിസ്റ്റ് ഡോ. നവാല്‍ അല്‍ മൂസവിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ഉദ്ഘാടനത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സി.ടി സ്കാന്‍ ചെയ്യുന്നതിന് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ആദ്യമായി സി.ടി സ്കാന്‍ പരിശോധനക്കെത്തിയവര്ക്ക് മെട്രോയുടെ സ്പെഷല്‍ സമ്മാനങ്ങള്‍ കൈമാറി.
ഫഹാഹീലിലെ മെട്രോയുടെ അടുത്ത ശാഖയും സാല്‍മിയ സൂപ്പര്‍ മെട്രോയിലെ ഓപറേഷന് തിയറ്ററും ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.