കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ മേഖലകളിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന സിവിൽ സർവീസ് കമീഷൻ വ്യാപിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സിവിൽ സർവീസ് കമീഷൻ അണ്ടർ സെക്രട്ടറി ദിയാ അൽ ഖബന്ദി ഈ മാസം ആദ്യം അഡ്മിനിസ്ട്രേറ്റിവ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇതുപ്രകാരമാണ് സർട്ടിഫിക്കറ്റ് പരിശോധന വ്യാപിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ സാധുത ഇതു വഴി ഉറപ്പാക്കാനാണു നീക്കം. ഇതു സംബന്ധമായ നിർദേശം വിവിധ വകുപ്പ് മേധാവികൾക്കും വകുപ്പ് ഡയറക്ടർമാർക്കും നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തൊഴിൽ മേഖലയിൽ ഗുണമേന്മ ഉറപ്പു വരുത്തൽ, വഞ്ചന നടപടികൾ ഒഴിവാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നത്. ഇതുവഴി അവിദഗ്ധ ജീവനക്കാരുടെ സാന്നിധ്യം കുറക്കാനാകുമെന്നും കണക്ക് കൂട്ടുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടിക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.