കുവൈത്ത് സിറ്റി: കർഫ്യൂ സമയത്ത് നടത്തത്തിനുള്ള പ്രത്യേക അനുമതി നിരവധി പേർ പ്രയോജനപ്പെടുത്തുന്നു. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ പ്രാബല്യത്തിലുള്ളതെങ്കിലും റെസിഡൻഷ്യൽ ഏരിയയിൽ രാത്രി പത്തുവരെ നടക്കാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടപ്പാതകളിലും മൈതാനങ്ങളിലും റോഡരികിലും നടക്കാനിറങ്ങിയവരെ കാണാം. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപ്പാതകളിൽ പൊലീസ് നിരീക്ഷണമുണ്ട്.സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല.
സ്വന്തം റെസിഡൻഷ്യൽ ഏരിയക്ക് പുറത്തുപോകാനും പാടില്ല. വ്യായാമത്തിന് ഇളവ് നൽകിയ അധികൃതർക്ക് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾ നന്ദി അറിയിച്ചുള്ള സന്ദേശങ്ങൾ ധാരാളമാണ്. റമദാന് മുമ്പ് രാത്രി എട്ടുവരെയായിരുന്നു നടക്കാൻ അനുമതി. റമദാനിൽ ഇത് പത്തുവരെയാക്കി ദീർഘിപ്പിച്ചു.
റമദാനിൽ ഷോപ്പിങ് അപ്പോയൻറ്മെൻറ് രാത്രി ഏഴുമുതൽ 12 വരെയും റസ്റ്റാറൻറ് ഡെലിവറി രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെയുമായി ദീർഘിപ്പിച്ചിരുന്നു. ഏപ്രിൽ 22 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. നീട്ടണോ എന്നത് കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭ തീരുമാനിക്കും.നീട്ടാനാണ് സാധ്യതയെന്നും തിങ്കളാഴ്ചത്തെ മന്ത്രിസഭയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.