കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ പാലിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച പൗരന്മാർക്കും പ്രവാസികൾക്കും നന്ദി അറിയിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. മാർച്ച് എട്ടുമുതൽക്കാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചത്. പെരുന്നാൾ ദിനത്തിൽ പുലർച്ചെ ഒന്നുമുതൽ പിൻവലിച്ചു.
കർഫ്യൂ ഏർപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് പൂർണമായി സഹകരിക്കുകയും രാജ്യത്തോട് പ്രതിബദ്ധത കാണിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അധികൃതർ ഉണർത്തി. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യത്തിൽ നിസ്വാർഥസേവനം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും മന്ത്രാലയം അഭിനന്ദിച്ചു.
അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറൻറുകൾ, കഫെകൾ, അറ്റകുറ്റപണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ് ഒൗട്ട്ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല. റസ്റ്റാറൻറുകളും കഫെകളും ടേക് എവേ/ഡെലിവറി സേവനങ്ങൾ തുടരണം. സ്ഥാപനത്തിൽ ഇരുന്ന് കഴിക്കുന്ന രീതി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.