കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 28 പേർകൂടി അറസ്റ്റിലായി. 19 കുവൈത്തികളും ഒമ്പത് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ നാലുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആറുപേർ, അഹ്മദി ഗവർണറേറ്റിൽ 15 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ഹവല്ലി, ഫർവാനിയ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. റമദാൻ വരെ രാത്രി എട്ടുവരെയും റമദാനിൽ രാത്രി പത്തുവരെയും റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് മരണം 1403 ആയി. 10 മരണം കൂടിയാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റിയും വർധിച്ചു.9169 പേർക്ക് ശനിയാഴ്ച കോവിഡ് പരിശോധന നടത്തിയപ്പോൾ 1379 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ വൈറസ് ബാധിച്ചത് 2,45,704 പേർക്കാണ്.
ശനിയാഴ്ച 1219 പേർ ഉൾപ്പെടെ 2,29,849 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,455 പേരാണ് ചികിത്സയിലുള്ളത്. 226 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ വർധിച്ചു.ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ടായിരുന്നു.
രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നതും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറയുന്നതും മാത്രമാണ് നേരിയ ആശ്വാസം. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുന്ന സ്ഥിതി ആശങ്ക പടർത്തിയിരുന്നു.ഇൗ സാഹചര്യത്തിൽ ആശ്വാസകരമായ വിവരമാണ് സമീപ ദിവസങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിൽ കുറവുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.