കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 21 ഞായറാഴ്ച മുതൽ കർഫ്യൂ വൈകീട്ട് ഏഴുമണി മുതൽ രാവിലെ അഞ്ചുമണി വരെ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് കർഫ്യൂ നിലവിലുള്ളത്. ഹവല്ലി, നുഗ്റ, മൈദാൻ ഹവല്ലി, ഖൈത്താൻ എന്നീ പ്രദേശങ്ങളിലെ െഎസൊലേഷൻ ഞായറാഴ്ച രാവിലെ അഞ്ചുമണി മുതൽ നീക്കുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം.
അതേസമയം, മഹബൂല, ജലീബ് അൽ ശുയൂഖ്, ഫർവാനിയ എന്നീ പ്രദേശങ്ങളുടെ െഎസെലേഷൻ മറ്റൊരറിയിപ്പുണ്ടാവുന്നത് വരെ തുടരും. സമീപ ദിവസങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് അവലോകനം ചെയ്താണ് ചില ഭാഗങ്ങളുടെ െഎസൊലേഷൻ നീക്കാനും ചിലത് തുടരാനും തീരുമാനിച്ചത്.
കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് അഞ്ചു ഘട്ടങ്ങളായി നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നാംഘട്ടം തുടരാൻ തീരുമാനിച്ചു. മേയ് 31ന് ആരംഭിച്ച ഒന്നാംഘട്ടം ജൂൺ 21 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.
രണ്ടാംഘട്ടത്തിൽ കർഫ്യൂ സമയം രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറുമണി വരെയാവുമെന്നും സർക്കാർ, സ്വകാര്യ ഓഫീസുകൾ (30 ശതമാനം ജീവനക്കാർ മാത്രം), ബാങ്കിങ്, ധനവിനിമയ സ്ഥാപനങ്ങൾ, റീട്ടെയിൽ ഷോപ്പുകൾ, റെസ്റ്റാറൻറ്, കോഫീ ഷോപ്പുകൾ (ഡെലിവറി, ടേക്ക് എവേ), വാണിജ്യസമുച്ചയങ്ങൾ, മാളുകൾ (രാവിലെ 10 മുതൽ വൈകീട്ട് 6 വരെ), പാർക്കുകൾ, ഗാർഡനുകൾ എന്നിവക്ക് അനുമതിയുണ്ടാവുമെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം അവലോകനം നടത്തിയ മന്ത്രിസഭ ആ നിലയിലേക്ക് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ആയിട്ടില്ലെന്ന വിലയിരുത്തലിലാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.