കുവൈത്ത് സിറ്റി: പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി സെമിനാറുകളും ഒത്തുചേരലുകളും സജീവമായാൽ കുവൈത്ത് സർക്കാർ കർശന നടപടി സ്വീകരിച്ചേക്കും. നിയന്ത്രണാതീതമായ സ്ഥിതിയുണ്ടായാൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ വരെ മടിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലെ കോവിഡ് വ്യാപനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ദിശയും വിലയിരുത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒത്തുചേരലുകൾക്കെതിരായ മുന്നറിയിപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു ഇളവും നൽകേണ്ടെന്നാണ് തീരുമാനം. സാധാരണ സ്ഥാനാർഥികൾ തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്.
ഒരു മാസക്കാലം തെരഞ്ഞെടുപ്പ് പ്രചാരണ തമ്പുകൾ ഭക്ഷണവും ചർച്ചയുമായി സജീവമാവാറുണ്ട്. ഇത്തവണ തമ്പിന് അനുമതിയില്ല. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയം സംയുക്തമായാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വോെട്ടടുപ്പ് കേന്ദ്രത്തിലെല്ലാം താൽക്കാലിക ക്ലിനിക് സ്ഥാപിക്കും. താപനില രേഖപ്പെടുത്തിയും ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്തിയുമാണ് അകത്തേക്ക് പ്രവേശിപ്പിക്കുക. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാവും ക്രമീകരണം. പ്രായമേറിയവരുടെയും ക്വാറൻറീനിലുള്ളവരുടെയും വോട്ടിങ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കും. അസാധാരണ സാഹചര്യത്തിലൂടെ ലോകം കടന്നുപോവുന്നതിനാൽ വോെട്ടടുപ്പിലും അസാധാരണത്വം പ്രകടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.