കുവൈത്ത് സിറ്റി: സൈബർ ആക്രമണശ്രമവുമായി ബന്ധപ്പെട്ട് വിദേശിയെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. ഗോൾഡ് ഡസ്റ്റ് എന്ന പേരിൽ വിവിധ അന്താരാഷ്ട്ര ഏജൻസികളുമായും രാജ്യങ്ങളുമായും സഹകരിച്ച് നടത്തിയ ഒാപറേഷനിലാണ് പ്രതി വലയിലായത്. ഹാക്കിങ് രംഗത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണ് ഇയാൾ എന്ന് അധികൃതർ പറഞ്ഞു. ഇൻറർപോൾ നൽകിയ രഹസ്യവിവരം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് 21കാരനായ വിദ്യാർഥി വലയിലായത്. പ്രതിയുടെ താമസസ്ഥലത്തുനിന്ന് നിരവധി കമ്പ്യൂട്ടറുകൾ കണ്ടെടുത്തു. വ്യാജ ഇ-മെയിൽ വിലാസങ്ങളിൽ ആശയവിനിമയം നടത്തിയതും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.