കുവൈത്ത് സിറ്റി: സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലകളിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ (ജി.സി.സി) സർവകലാശാലകളുമായി തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നത് പ്രധാനമാണെന്ന് കുവൈത്ത് സർവകലാശാല (കെ.യു) അക്കാദമിക് സപ്പോർട്ട് സർവിസസ് ആക്ടിങ് ചാൻസലർ ഡോ.സുലൈമാൻ അൽ റാഫി.
വർധിച്ചുവരുന്ന ഡിജിറ്റൽ വെല്ലുവിളികളെ നേരിടുന്നതിൽ ഇത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദുബൈയിൽ യു.എ.ഇ യൂനിവേഴ്സിറ്റി ആതിഥേയത്വം വഹിച്ച ജി.സി.സിയിലെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരുടെയും ഡയറക്ടർമാരുടെയും 26ാമത് യോഗത്തിൽ കുവൈത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും അൽ റാഫി വ്യക്തമാക്കി. ഗവേഷണം, ഇ-ലേണിങ്, അക്കാദമിക് പ്രോഗ്രാമുകൾ, പ്രൊഫഷനൽ, അക്കാദമിക് വികസനം, സന്നദ്ധപ്രവർത്തനം, വിദ്യാർഥികൾ എന്നിവയിൽ സർവകലാശാലകൾ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും അധ്യാപനത്തിലും പഠനത്തിലും ആധുനിക സാങ്കേതികവിദ്യകളുടെ വെല്ലുവിളികളും ആവശ്യകതകളും നിറവേറ്റുന്നതിനുള്ള സുപ്രധാന വിഷയങ്ങളും യോഗം കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. കുവൈത്ത് സർവകലാശാലയും സൗദി ഇലക്ട്രോണിക് സർവകലാശാലയും ചേർന്ന് തയാറാക്കിയ സംയോജിത വിദ്യാഭ്യാസത്തിനുള്ള ഏകീകൃത മാർഗനിർദേശം സ്വീകരിക്കുന്നതിനും അംഗീകാരം ലഭിച്ചതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.