കുവൈത്ത് സിറ്റി: വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനികര്‍ക്കും ആദരാഞ്ജലികൾ അർപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം വിസ്മയ ചെയർമാൻ പി.എം. നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ഹൈടെക് ജയൻ, വൈസ് പ്രസിഡൻറ് ഷാമോൻ പൊൻകുന്നം, ജോയൻറ് സെക്രട്ടറി മധു മാഹി, സ്പോർട്സ് സെക്രട്ടറി ബിനോയ് മുട്ടം, കേന്ദ്ര കമ്മിറ്റി അംഗം ഷിജോ കോട്ടയം, തമിഴ് വിങ് സെക്രട്ടറി ജിയോ, എക്സിക്യൂട്ടിവ് അംഗങ്ങളായ ശാന്തകുമാർ, ശേഖർ, വനിത വിങ് സെക്രട്ടറി മിനി, ലൈല ഫാത്തിമ, നസീർ എന്നിവർ സംസാരിച്ചു. മരണമടഞ്ഞ ജവാന്മാരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജോയൻറ് സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ട്രഷറർ ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.