പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​ക്ക് ദ​മാ​ൻ ആ​ശു​പ​ത്രി​ക​ള്‍ സ​ജ്ജ​മാ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ ല​ക്ഷ്യം​വെ​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ദ​മാ​ൻ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കു​ന്നു. അ​ഹ​മ്മ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​യും, ഫ​ഹാ​ഹീ​ല്‍ സെ​ന്റ​റി​ലേ​യും ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സം​വി​ധാ​നം ദ​മാ​ൻ അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ​മേ​ഖ​ല പ​ങ്കാ​ളി​ത്ത​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി മി​ഡി​ൽ ഈ​സ്റ്റി​ലെത​ന്നെ ആ​ദ്യ​ത്തെ ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​മാ​ണ് ദ​മാ​ൻ. മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ൾ, റേ​ഡി​യോ​ള​ജി സെ​ന്റ​റു​ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ്, മെ​ഡി​ക്ക​ൽ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ദ​മാ​നി​ല്‍ ല​ഭ്യ​മാ​കും.

ഇ​ന്റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത് മെ​യി​ന്റ​ന​ൻ​സ് സി​സ്റ്റം വ​ഴി മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ദ​മാ​നി​ല്‍ രാ​ജ്യ​ത്തെ ഹെ​ൽ​ത്ത് കെ​യ​ർ ഫെ​സി​ലി​റ്റി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​ൽ റ​ഷീ​ദ് പ​റ​ഞ്ഞു.

പ​ദ്ധ​തി പൂ​ർണമാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ കു​വൈ​ത്തി​ക​ള്‍ക്ക് 6,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ദ​മാ​ന്‍ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഖാ​ലി​ദ് അ​ൽ അ​ബ്ദു​ൾ​ഗാ​നി പ​റ​ഞ്ഞു.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സ​മ്മ​ർ​ദ​വും തി​ര​ക്കും കു​റ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കു കീ​ഴി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 12 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ഫ​ഹാ​ഹീ​ലും ജ​ഹ്റ​യി​ലു​മാ​യി ര​ണ്ട് ആ​ശു​പ​ത്രി​ക​ളു​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ക.

മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളും അ​വ​രു​ടെ കു​ടും​ബ​വും പ്ര​യോ​ജ​ക​രാ​യി മാ​റും. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളു​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ന്ന​തോ​ടെ പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യി​ലും വ​ര്‍ധ​ന​ ‌ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Dhaman hospitals set up to treat expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.