കുവൈത്ത് സിറ്റി: എല്ലാ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈല. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രത്യേക നിർദേശം ഇതിനുണ്ടെന്നും മന്ത്രി ഉണർത്തി.
ജാബിർ അൽ അലി കോഓപറേറ്റിവ് സൊസൈറ്റിയുടെ കല്യാണമണ്ഡപം ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു ഡോ. അംതൽ അൽ ഹുവൈല. പൗരന്മാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ സുഗമമാക്കുന്നതിനും നൽകുന്നതിനും മന്ത്രാലയം ശ്രമിക്കുന്നു. 68 കല്യാണമണ്ഡപങ്ങളും സൊസൈറ്റി സെന്ററുകളും ഓൺലൈൻ ബുക്കിങ്ങിന് ഉടൻ സജ്ജമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.