കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷ ശക്തമാക്കാനും പരിശോധനകൾ വ്യാപിപ്പിക്കാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് പൊലീസ് സേനയോട് ഉത്തരവിട്ടു.
രാജ്യത്തെ സുരക്ഷ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശം. എല്ലാ മന്ത്രാലയങ്ങളുടെയും ശ്രമങ്ങൾക്ക് ശൈഖ് തലാൽ അഭിനന്ദനം അറിയിച്ചു.
കഠിനാധ്വാനവും അർപ്പണബോധവും തുടരാൻ അദ്ദേഹം ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.