കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപർ മാർക്കറ്റിൽ 'ലുലു വാലി ദീവാലി' എന്ന പേരിൽ ദിവാലി പ്രമോഷൻ കാമ്പയിൻ നടത്തുന്നു. ദീപങ്ങളുടെ ഉത്സവം വർണപ്പൊലിമയോടെ തന്നെയാണ് ആഘോഷിക്കുന്നത്. ഹൈപർ മാർക്കറ്റിലുടനീളം ആഘോഷാരവം പ്രകടമാണ്. ലുലു ഒൗട്ട്ലെറ്റുകൾ ദീപാവലി ഉത്സവച്ഛായയിൽ അലങ്കരിച്ചിട്ടുണ്ട്. ദീപാവലി ദിവസമായ നവംബർ നാലുവരെ നീളുന്ന കാമ്പയിനിൽ പ്രമോഷനുകൾ, മത്സരങ്ങൾ, ആഘോഷങ്ങൾ എന്നിവ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ആഘോഷപരിപാടികളുണ്ടാകും.
ഒക്ടോബർ 27 മുതൽ തുറക്കുന്ന 'ദീപാവലി സെൽഫി' കൗണ്ടറുകൾ ആണ് മറ്റൊരു ആകർഷണം. സെൽഫി കൗണ്ടറിന് മുന്നിൽ തങ്ങളുടേയും പ്രിയപ്പെട്ടവരുടേയും അവിസ്മരണീയമായ ഫോേട്ടാ എടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒക്ടോബർ 30 ശനിയാഴ്ച സാൽമിയയിലെ ടെറസ് മാളിൽ സ്ഥിതിചെയ്യുന്ന ലുലു എക്സ്പ്രസ് ഒൗട്ട്ലെറ്റിൽ രംഗോലി മത്സരം നടക്കും.
പരമ്പരാഗതമായ രീതിയിൽ തറയിൽ വർണാഭമായ കലാരൂപങ്ങൾ സൃഷ്ടിക്കുന്നതാണ് രംഗോലി. പെങ്കടുക്കാനുള്ള അപേക്ഷ ഫോറം https://www.luluhypermarket.com/en-kw എന്ന വെബ്സൈറ്റിലും ലുലു ഹൈപർ മാർക്കറ്റ് ഒൗട്ട്ലെറ്റുകളിലും ലഭ്യമാണ്. പ്രത്യേക ദീപാവലി ഓഫറുകൾ, ഓൺലൈൻ മത്സരങ്ങൾ, മത്സരങ്ങൾ എന്നിവയുണ്ടാകുമെന്ന് മാനേജ്മെൻറ് അറിയിച്ചു. നംകീൻ സ്നാക്സുകളും മധുരപലഹാരങ്ങളും ഉൾപ്പെടെ ദിവാലി വിഭവങ്ങളും ആകർഷകമായ വിലയിൽ ലഭിക്കും. എല്ലാ ബ്രാഞ്ചുകളിലും പ്രത്യേക മധുരപലഹാര കൗണ്ടറുകൾ തുറന്നിട്ടുണ്ട്. സാരി, ചുരിദാർ തുടങ്ങി ആഘോഷവസ്ത്രങ്ങൾക്ക് ഹാഫ് പേ ബാക്ക് ഒാഫറുണ്ട്.
ദിയാസ് എണ്ണവിളക്കും ഇലക്ട്രോണിക് അലങ്കാര വെളിച്ചങ്ങളും വീട്ടലങ്കാര വസ്തുക്കളും അടക്കമുള്ള ദിവാലി ആക്സസറികൾക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കും. പ്രിയപ്പെട്ടവർക്ക് നൽകാൻ ദീപാവലി ആശംസകൾ പതിച്ച പ്രത്യേക ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.