കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാന്‍ അനുവദിച്ച സമയക്രമം അവസാനത്തിലേക്ക് നീങ്ങവേ വേഗത്തിൽ പൂർത്തിയാക്കാൻ ഉണർത്തി സര്‍ക്കാര്‍.
ഡിസംബർ 31 ആണ് പ്രവാസികൾക്കുള്ള അവസാന സമയം. നിശ്ചിത സമയത്തിനകം നടപടികള്‍ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ, ബാങ്ക് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കും.
പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 5,30,000 പേർ ബയോമെട്രിക്സ് ബയോമെട്രിക് പൂര്‍ത്തിയാക്കാനുണ്ട്. കുവൈത്ത് പൗരന്മാര് അടക്കം 3.03 ദശലക്ഷത്തിലധികം ആളുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ഇതില്‍ 2.1 ദശലക്ഷം പേരും പ്രവാസികളാണ്. ബയോമെട്രിക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ഡിസംബർ അവസാനത്തോടെ താൽക്കാലികമായി നിർത്തിവെക്കുമെന്നാണ് സൂചന.
കുവൈത്ത് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറില്‍ അവസാനിച്ചതോടെ ഇത്തരം നിബന്ധനകൾ നടപ്പിൽ വരുത്തിയിരുന്നു. സ്വദേശികളുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളും താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.
നിലവില്‍ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് കേന്ദ്രങ്ങളില്‍ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ബയോമെട്രിക് രജിസ്ട്രേഷന് സേവനം ലഭ്യമായിട്ടുള്ളത്. പ്രവാസികൾക്ക് നേരത്തെയുള്ള സെന്ററുകളും നിലവിലുണ്ട്. സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ ‘സഹൽ’ വഴിയോ ‘മെറ്റ’ വെബ് പോര്‍ട്ടല്‍ വഴിയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്താണ് സെന്ററുകളിൽ എത്തേണ്ടത്. നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഇനി നീട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.