കുവൈത്ത് സിറ്റി: ഗോള നിരീക്ഷകൻ ആദിൽ മർസൂഖിെൻറ പ്രവചനം ശരിവെച്ച് വെള്ളിയാഴ്ച രാജ്യത്ത് ശക്തമായ പൊടിക്കാറ്റുണ്ടായി. വെള്ളിയാഴ്ച പുലർച്ചയോടെയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷം പൊടിമയമാക്കിക്കൊണ്ടുള്ള കാറ്റടിച്ചുവീശിയത്. ഇത് വൈകീട്ടുവരെ നീണ്ടു. പൊടിമൂടിയ അന്തരീക്ഷത്തിൽ കാഴ്ചപരിധി കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവരും ബുദ്ധമുട്ടി. അവധി ദിവസമായതിനാൽ അത്യാവശ്യക്കാരൊഴികെ വീട്ടിൽ ഒതുങ്ങിക്കൂടിയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ അടിച്ചുവീശി. മിക്ക സ്ഥലത്തും കാഴ്ചപരിധി 500 മീറ്ററിൽ താഴെയായിരുന്നു. തുറമുഖ പ്രവർത്തനം തടസ്സപ്പെട്ടു. പകൽ പരമാവധി ചൂട് 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. തിരമാലകൾ നാലുമുതൽ ഏഴ് അടി വരെ എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിലെ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.