കുവൈത്ത് സിറ്റി: കോവിഡ് കാലത്ത് ഇ-ലേണിങ് പ്ലാറ്റ്ഫോം രൂപപ്പെടുത്താനായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ചെലവഴിച്ചത് 64 ദശലക്ഷം ദീനാറിന് മുകളിൽ. സ്കൂളുകളിലെ പതിവ് ഒാൺലൈൻ ക്ലാസുകൾക്ക് പുറമെ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടുത്താനാണ് വിദ്യാഭ്യാസ മന്ത്രാലയം ഇ-ലേണിങ് പോർട്ടൽ സജ്ജീകരിച്ചത്.
എന്നാൽ, പൊതുവിദ്യാലയങ്ങളിലെ 4,26,000 വിദ്യാർഥികളിൽ അഞ്ചു ശതമാനം മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയതെന്ന് ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ പറയുന്നു. 11 ദശലക്ഷം ദീനാറിന് മേൽ ബജറ്റ് വിഹിതം വകയിരുത്തിയിട്ടും വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ മന്ത്രാലയം കഴിഞ്ഞ അധ്യയന വർഷം പരാജയമായിരുന്നുവെന്ന് ഒാഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സിവിൽ സർവിസ് ബ്യൂറോ നിർദേശിച്ച പ്രകാരം അധ്യാപകരുടെ പഞ്ചിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മന്ത്രാലയത്തിെൻറ കഴിഞ്ഞ വർഷത്തെ വരുമാനം 6.2 ശതമാനമാണ് വർധിച്ചത്. 2018 -19 വർഷത്തിൽ 21.5 ശതമാനവും 2017 -18 വർഷത്തിൽ 44.2 ശതമാനവും ഉണ്ടായിരുന്ന സ്ഥാനത്ത് ഇത് വളർച്ച മുരടിപ്പാണ് കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.