കുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ കനത്ത നഷ്ടം നേരിട്ട അഫ്ഗാനിസ്താനിലെ ജനങ്ങളോട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. അഫ്ഗാൻ ജനതക്കും ഇരകളുടെ കുടുംബങ്ങൾക്കും കുവൈത്ത് ഭരണകൂടത്തിന്റെ ആത്മാർഥമായ അനുശോചനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു. ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2000ത്തിലധികം പേർ മരിക്കുകയും 9000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.