കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിൻവശത്തെ പാർക്കിൽ നടക്കും. അബ്ദുന്നാസർ മുട്ടിൽ മൗലവി നേതൃത്വം നൽകും. മംഗഫ് ബ്ലോക്ക് 4 ലെ മസ്ജിദ് ഫാത്വിമ അജ്മിയിൽ ഹാഫിള് മുബശ്ശിറും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുർഷിദ് അരീക്കാടും സാൽമിയ മസ്ജിദ് അൽ വുഹൈബിൽ ഷാനിബ് പേരാമ്പ്രയും നേതൃത്വം നൽകും. സ്ത്രീകൾക്ക് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് -97827920, 99776124.
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് കുവൈത്ത് മതകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് മസ്ജിദ് കൗൺസിൽ കൺവീനർ അറിയിച്ചു.
ഫഹാഹീൽ ബലദിയ പാർക്കിൽ ഫൈസൽ മഞ്ചേരി, സാൽമിയ പാർക്കിൽ സക്കീർ ഹുസൈൻ തുവ്വൂർ, ജലീബ് പാർക്കിൽ അനീസ് ഫാറൂഖി, ഫർവാനിയ ദാറുൽ ഖുർആൻ സമീപം ടറഫിൽ അനീസ് അബ്ദുസ്സലാം, റിഗ്ഗഇ സഹ്വ് ഹംദാൻ അൽ മുതൈരി പള്ളിയിൽ ഡോ.അലിഫ് ഷുക്കൂർ, മഹ്ബൂല ബ്ലോക്ക് 2ൽ സഹ്മി ഫഹദ് മാജിദ് അൽ ഹാജിരി പള്ളിയിൽ മുഹമ്മദ് ഷിബിലി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകും. വനിതകൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും രാവിലെ 5.45ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.