റോഡിൽ ഇലക്​ട്രിക്​ സ്​കൂട്ടറിന്​ വിലക്ക്​

കുവൈത്ത്​ സിറ്റി: ​പബ്ലിക്​ റോഡുകളിൽ ഇലക്​ട്രിക്​ സ്​കൂട്ടർ ഉപയോഗം വിലക്കി ആഭ്യന്തര മന്ത്രാലയം.അനധികൃതമായി നിരത്തിലിറക്കുന്ന വാഹനങ്ങൾ രണ്ടു മാസം വരെ കസ്​റ്റഡിയിലെടുക്കുമെന്നും ഇത്​ ഒാടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവന്​ ഭീഷണിയായതിനാലാണ്​ നടപടിയെടുക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

റെസിഡൻഷ്യൽ ഏരിയകളിൽ, പ്രത്യേകിച്ച്​ വൈകുന്നേരങ്ങളിൽ ആളുകൾ ഇലക്​ട്രിക്​ സ്​കൂട്ടറുകളിൽ പുറത്തിറങ്ങാറുണ്ട്​. സഹകരണ സംഘങ്ങളിലേക്കും പബ്ലിക്​ പാർക്കിലേക്കും പോകാനാണ്​ കാര്യമായി ഇവ ഉപയോഗിക്കാറുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.