ലാഫി അൽ സുബൈ

‘ഇലക്ട്രോണിക് മാധ്യമങ്ങൾ നിലവാരം പുലര്‍ത്തണം’

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങൾ ഉള്ളടക്കത്തിലും പ്രൊഫഷണലിസത്തിലും നിലവാരം പുലര്‍ത്തണമെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈ.

ജോർഡനില്‍ നടന്ന അറബ് കമ്മിറ്റി ഫോർ ഇലക്‌ട്രോണിക് മീഡിയ അറബ് കമ്മിറ്റിയുടെ 20 ാമത് മീറ്റിങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണം.സ്വയം സെൻസർഷിപ്പിനും മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി മാധ്യമ സമ്പ്രദായങ്ങൾ പരിഷ്‌കരിക്കണം. അപകീർത്തിപ്പെടുത്തുന്ന നിലയിലുള്ള വാർത്തകൾ ഒഴിവാക്കണമെന്നും അൽ സുബൈ ആവശ്യപ്പെട്ടു.

അക്രമത്തിനും തീവ്രവാദത്തിനും പ്രേരണ നൽകുന്ന ഇലക്ട്രോണിക് ഗെയിമുകൾ നിരീക്ഷിക്കുന്ന നിർദേശങ്ങളും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഉയര്‍ന്ന ശിപാർശകൾ അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിൽ അംഗീകാരത്തിനായി സമര്‍പ്പിക്കും.

Tags:    
News Summary - Electronic medias should keep the standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.