കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് എലൈറ്റ് കപ്പ് ടൂർണമെന്റിൽ എൻ.സി.എം ഇൻവെസ്റ്റ്മെന്റ് ജേതാക്കൾ. ഫൈനലിൽ അൽ മുല്ലാ എക്സ്ചേഞ്ചിനെ കീഴടക്കിയാണ് വിജയം. നിശ്ചിത 20 ഓവറിൽ എൻ.സി.എം ഏഴു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അൽ മുല്ലാ എക്സ്ചേഞ്ച് 18.3 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി.
എൻ.സി.എമ്മിന് വേണ്ടി മഞ്ജുള 46 പന്തിൽ 59 റൺസും മുഹമ്മദ് ഫാറൂഖ് പുറത്താകാതെ 45 പന്തിൽ 44 റൺസും നേടി. അൽ മുല്ലക്ക് വേണ്ടി അൻസൽ നാസർ 28 പന്തിൽ 42 റൺസ് നേടി. 3.3 ഓവറിൽ 11 റൺസ് മാത്രം നൽകി നാലു വിക്കറ്റ് നേടിയ ഷാറൂഖ് ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ബിലാൽ താഹിറും ബൗളറും ആൾറൗണ്ടറുമായി ഷിറാസ് ഖാനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും എൻ.സി.എം ക്യാപ്റ്റൻ നാസർ ഹുസൈനും സി.ഇ.ഒ ഖുറാമും ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.