കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രാലയവും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയും ചേർന്ന് രാജ്യത്തെ എംബസികളെ പങ്കെടുപ്പിച്ച് ബിസിനസ് ഫോറം സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ സ്പോൺസർഷിപ്പിൽ 'കുവൈത്ത് സമ്പദ്വ്യവസ്ഥ: പൊതുവീക്ഷണം' പ്രമേയത്തിൽ ജനുവരി 16നാണ് പരിപാടി. വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹിെൻറ നേതൃത്വത്തിൽ യോഗം ചേർന്ന് അജണ്ട ചർച്ചചെയ്തു. കുവൈത്തിലെ നിക്ഷേപാവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുകയും കുവൈത്തിലേക്ക് വിവിധ രാജ്യങ്ങളിൽനിന്ന് പ്രത്യക്ഷ നിക്ഷേപം ആകർഷിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
നിക്ഷേപം ആകർഷിക്കുന്നതിന് ഊർജിത ശ്രമങ്ങളാണ് കുവൈത്ത് നടത്തിവരുന്നത്. 21 വിദേശ രാജ്യങ്ങളിൽനിന്നുള്ള സംരംഭകർ രാജ്യത്ത് മുതൽമുടക്കിയിട്ടുണ്ട്. സേവനമേഖലയിലാണ് ശ്രദ്ധയൂന്നുന്നത്. ഐ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, പരിശീലനം, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കാനായെന്നാണ് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 2030ഓടെ കുവൈത്ത് 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.