കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ദീപാവലി ആഘോഷവും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ലോകം മുഴുവൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതാണ് ജീവിതശൈലി. മികച്ച ജീവിത ശൈലി പിന്തുടരാൻ യോഗയും ആയുർവേദവും ഏറെ സഹായകമാണെന്നും അംബാസഡർ പറഞ്ഞു.
ജീവിതം, ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ എല്ലാ വശങ്ങളെയും സംബോധന ചെയ്യുന്ന സമഗ്രമായ ചികിത്സ രീതിയാണ് ആയുർവേദം. കുവൈത്തിലെ നിരവധി സുഹൃത്തുക്കൾ ആയുർവേദവും യോഗയും പിന്തുടരുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
എംബസിയിലെ ആയുഷ് ഇൻഫർമേഷൻ സെൽ പ്രസിദ്ധീകരിക്കുന്ന ആയുഷ് ബുള്ളറ്റിെൻറ പ്രത്യേക പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. തുടർന്ന് കുവൈത്ത് യോഗ മീറ്റ് ടീം അംഗങ്ങളായ ഗദ അബ്ദുൽ റഹ്മാൻ, സന അൽ ജമാൻ, കമാൽ അൽ സബൈദ് എന്നിവർ വിന്യാസ യോഗ അവതരിപ്പിച്ചു. വിവിധ നൃത്തവിദ്യാലയങ്ങൾ രംഗോളിയും നൃത്ത പരിപാടികളും അവതരിപ്പിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എംബസി അങ്കണത്തിൽ പ്രത്യേക ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.