കുവൈത്ത് സിറ്റി: റിപ്പബ്ലിക്ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ പൊതുസമൂഹത്തെ പെങ്കടുപ്പിച്ചുള്ള പരിപാടികൾ ഉണ്ടാവില്ല. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്ക് രാജ്യത്ത് നിയന്ത്രണങ്ങളുള്ളതിനാലാണ് എംബസി അങ്കണത്തിലെ പരിപാടി ഒഴിവാക്കിയത്. എംബസി അങ്കണത്തിലെ ഗാന്ധിപ്രതിമയിൽ അംബാസഡർ പുഷ്പഹാരം അണിയിക്കുന്നത് ഉൾപ്പെടെ പതിവായി നടക്കാറുള്ള ചടങ്ങുകൾ ഇത്തവണയും ഉണ്ടാവും. രാവിലെ ഒമ്പതിന് ദേശീയപതാക ഉയർത്തും.
വൈകീട്ട് ആറിന് ഇന്ത്യൻ സംഗീതപരിപാടിയുണ്ടാവും. ഇതിെൻറ വിഡിയോ ഒാൺലൈനായി തത്സമയം ലഭ്യമാക്കും. കഴിഞ്ഞ വർഷം റിപ്പബ്ലിക്ദിനാഘോഷം നടക്കുേമ്പാൾ കോവിഡ് പ്രതിസന്ധി ആരംഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘടന പ്രതിനിധികൾ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, മറ്റ് പ്രഫഷനലുകൾ, ഗാർഹിക ജോലിക്കാർ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് എംബസി അങ്കണത്തിൽ ഒത്തുകൂടാറുള്ളത്. ദേശീയ പതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയും എത്തിയവരാൽ എംബസി മുറ്റം നിറയാറുണ്ട്. എന്നാൽ, കോവിഡ് അസാധാരണ സാഹചര്യം സൃഷ്ടിച്ചതോടെ ആഘോഷം ഒാൺലൈനാക്കാൻ അധികൃതർ നിർബന്ധിതരാവുകയാണ്. ഒാൺലൈനായി പെങ്കടുക്കാനുള്ള ലിങ്ക് എംബസിയുടെ വെബ്സൈറ്റിലുണ്ട്. എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും സംപ്രേഷണം ചെയ്യും.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിെൻറ കരുതൽ' പ്രമേയത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കുന്നു.
ജനുവരി 29 ഉച്ചക്ക് ഒന്നു മുതല്‍ kuwaitskssf ഫേസ്ബുക്ക് പേജ് വഴി നടക്കുന്ന പരിപാടിയില്‍ മുൻ സംസ്ഥാന സ്പീക്കേഴ്സ് ഫോറം കൺവീനർ മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി വര്‍ഷം തോറും നടത്തിവരുന്ന മനുഷ്യജാലികക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് കുവൈത്തിലും ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കുവൈത്ത് സിറ്റി: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗള്‍ഫില്‍ 916 കേന്ദ്രങ്ങളില്‍ 'ഫോര്‍ ഫെഡറല്‍' പരിപാടി സംഘടിപ്പിക്കുന്നു.സര്‍വാധിപത്യവും അധികാര കേന്ദ്രീകരണ സ്വഭാവവുംകൊണ്ട് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ വെല്ലിവിളിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിെൻറ നയങ്ങളെ ചോദ്യം ചെയ്യുകയും പരസ്പര പങ്കാളിത്തവും കടന്നുകയറ്റമില്ലാത്ത ഭരണനിര്‍വഹണവും സഹകരണവും വീണ്ടെടുക്കേണ്ടതിെൻറ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കലുമാണ് പരിപാടിയുടെ ലക്ഷ്യം. 'സര്വാധിപത്യത്തിന് വഴിമാറുന്ന ഇന്ത്യന്‍ ഫെഡറലിസം' വിഷയത്തില്‍ പഠനവും സംവാദവും പ്രതിജ്ഞയും അടങ്ങുന്നതാണ് പരിപാടി.
സംഗമ ഭാഗമായി സ്റ്റുഡൻറ്സ് പരേഡും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത്, ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിക്കുന്നു. ബാലവേദിയുടെ നാലു മേഖലകൾ സംയുക്തമായി ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുട്ടികളുടെ വിവിധ കലാപരിപാടികളോടെയാണ് ഈവർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫഹാഹീൽ: 94148812, അബുഹലീഫ: 60084602, അബ്ബാസിയ: 97213475, സാൽമിയ: 60616478 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.