കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിൽ കുവൈത്ത് നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിക്കാൻ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിെൻറ ആഴം വിളിച്ചോതുന്നതായിരുന്നു 'ഇന്ത്യ കുവൈത്ത് ജോയൻറ് ഫൈറ്റ് എഗൻസ്റ്റ് കോവിഡ് 19' എന്ന തലക്കെട്ടിൽ നടന്ന പരിപാടി. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം ചേർന്ന് നിൽക്കുന്നതാണ് ഇന്ത്യയും കുവൈത്തും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം എന്ന് ആമുഖ പ്രസംഗത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു.
കുവൈത്ത് വിദേശകാര്യ സഹമന്ത്രി അംബാസഡർ അലി സുലൈമാൻ അൽ സഈദ്, വ്യവസായ അതോറിറ്റി ഡയറക്ടർ അബ്ദുൽ കരീം താക്കി, കുവൈത്ത് പോർട്ട് അതോറിറ്റി ഡയറക്ടർ ശൈഖ് യൂസഫ് അബ്ദുല്ല അസ്സബാഹ്, കുവൈത്ത് കസ്റ്റംസ് ഡയറക്ടർ ജമാൽ ഹാദിൽ അൽ ജലാവി, കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസുഫ് അൽ ഫൗസാൻ, കുവൈത്ത് റെഡ് ക്രസൻസ്റ് സൊസൈറ്റി ഉപാധ്യക്ഷൻ അൻവർ അൽ ഹസാവി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് ചരിത്രപരമായ ആത്മ ബന്ധമാണെന്നും ഇന്ത്യക്കാർ കുവൈത്തിെൻറ വളർച്ചയിൽ നൽകിയ സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണെന്നും കുവൈത്തി ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.