കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിെൻറ സഹകരണത്തോടെ ആയിരുന്നു പരിപാടി. കോവിഡ് പ്ലസ് എന്ന വിഷയത്തിൽ ആരോഗ്യ വിദഗ്ധർ നയിച്ച ചർച്ചയും അരങ്ങേറി.
കുവൈത്തിലെ ഓരോ ഇന്ത്യക്കാരനെയും കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംബസി കാമ്പയിൻ ആരംഭിച്ചത്. ഇതോടൊപ്പം ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് സംബന്ധിച്ച ബോധവത്കരണവും ലക്ഷ്യമിടുന്നതായി ആമുഖ ഭാഷണത്തിൽ അംബാസഡർ സിബി ജോർജ് പറഞ്ഞു. 14 ഭാഷകളിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ബുക്ക്ലെറ്റും 14 ഭാഷകളിലായി തയാറാക്കിയ വിഡിയോ പ്രസേൻറഷനും കാമ്പയിെൻറ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്.
കോവിഡ് പ്ലസ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ. രമേശ് പണ്ഡിത മോഡേറേറ്ററായി. ഐ.ഡി.എഫ് പ്രസിഡൻറ് ഡോ. അമീർ അഹമ്മദ്, ഡോ. വർക്കി അലക്സാണ്ടർ, ഡോ. മോഹൻ റാം, ഡോ. ഉഷ രാജാറാം, ഡോ. എബ്രഹാം വർഗീസ് തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.