കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലയളവിൽ കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് ഇന്ത്യന്‍ എംബസി എമർജൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എമർജൻസി സർട്ടിഫിക്കറ്റിന് വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് രണ്ടു മണി മുതൽ നാലു മണി വരെ ഇന്ത്യൻ എംബസിയുടെ ബി.എൽ.എസ് കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം.
തുടർന്ന് ലഭിക്കുന്ന ടോക്കണുകളിൽ സൂചിപ്പിച്ചിരിക്കുന്ന തീയതികളില്‍ ഇതേ കേന്ദ്രങ്ങളിൽ നിന്ന് ഔട്ട് പാസ് ലഭിക്കുമെന്നും എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലാണ് ബി.എല്‍.എസ് സെന്ററുകള്‍.അതേസമയം, മാർച്ച് 21 മുതൽ ഏപ്രിൽ എട്ടു വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്.
ഈ ടോക്കൺ ഉടമകളെ മാത്രമേ നിലവിൽ ബി.എല്‍.എസ് സെന്ററുകളില്‍ സ്വീകരിക്കുകയുള്ളൂ. ഏപ്രിൽ എട്ടിന് ശേഷം സ്ലോട്ടുകള്‍ അനുസരിച്ച് പുതിയ അപേക്ഷകര്‍ക്ക് ടോക്കണുകൾ ലഭ്യമാക്കും. ടൈപ്പിങ് സെന്ററുകളില്‍ നിന്നും അപേക്ഷകള്‍ പൂരിപ്പിക്കുന്നവര്‍ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിക്കണം.പിഴ അടച്ച് താമസം നിയമവിധേയമാക്കന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോള്‍ നിലവിലെ സ്പോൺസറുടേയും പുതിയ സ്പോൺസറുടേയും സിവിൽ ഐഡിയും ആവശ്യമായ മറ്റ് രേഖകളുമായി ബി.എല്‍.എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്നും എംബസി അറിയിച്ചു.
കുവൈത്തിലെ ബി.എല്‍.എസ് സെന്ററുകൾ
കുവൈത്ത് സിറ്റി
ബി.എല്‍.എസ് ഇന്റർനാഷനൽ ലിമിറ്റഡ്,
മൂന്നാം നില, അൽ ജവഹർ ടവർ,(ഇൻഡിഗോ എയർലൈൻസിന്റെ കെട്ടിടം)
അലി അൽ സാലിം സ്ട്രീറ്റ് അബ്ബാസിയ
ബി.എല്‍.എസ് ഇന്റർനാഷനൽ ലിമിറ്റഡ്
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബിൽഡിങ് (പഴയ ഒലിവ്ഹൈപ്പർമാർക്കറ്റ്), എം ഫ്ലോർ, ജലീബ് അൽ ഷുവൈഖ്
ഫഹാഹീൽ
ബി.എല്‍.എസ് ഇന്റർനാഷനൽ ലിമിറ്റഡ്
അൽ അനൗദ് ഷോപ്പിങ് കോംപ്ലക്സ്,
എം ഫ്ലോർ, മെക്ക സ്ട്രീറ്റ്, ഫഹാഹീൽ
കൂടുതൽ വിവരങ്ങൾക്ക്: +965-65506360 (വാട്സ് ആപ്പ്), +965-22211228 (കോൾ സെന്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.