കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ ഐക്യരാഷ്ട്രസഭ (യു.എൻ) സെക്രട്ടറി ജനറൽ അമീന ജെ മുഹമ്മദിനും പ്രതിനിധി സംഘത്തിനും ഊഷ്മള സ്വീകരണം.
സംഘത്തെ തിങ്കളാഴ്ച ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. അമീന ജെ മുഹമ്മദുമായി അമീർ കൂടിക്കാഴ്ചയും നടത്തി. വിവിധ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും അമീന ജെ മുഹമ്മദിനും പ്രതിനിധി സംഘത്തിനും സ്വീകരണം നൽകി. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദകീൽ, യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്ത് റസിഡന്റ് കോഓഡിനേറ്ററുമായ ഗദാ അൽ താഹർ, അന്താരാഷ്ട്ര സംഘടനകളുടെ അസിസ്റ്റന്റ്് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് സൗദ് അൽ ജറല്ല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.