ഖ​റാ​ഫി നാ​ഷ​ന​ൽ : തൊ​ഴി​ലാ​ളി​ക​ളെ ആ​നു​കൂ​ല്യ​ങ്ങ​ൾ  ന​ൽ​കാ​തെ ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം


കു​വൈ​ത്ത് സി​റ്റി: മാ​സ​ങ്ങ​ളാ​യി ശ​മ്പ​ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ ഖ​റാ​ഫി നാ​ഷ​ന​ൽ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ സ​ർ​വി​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ പി​രി​ച്ചു​വി​ടാ​ൻ നീ​ക്കം. ക​ഴി​ഞ്ഞ​ദി​വ​സം ക​മ്പ​നി​യു​ടെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട നോ​ട്ടീ​സ് ഇൗ ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റാ​തെ പി​രി​ഞ്ഞു​പോ​കാ​ൻ ത​യാ​റു​ള്ള ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പി​ഴ അ​ട​ക്കേ​ണ്ട തൊ​ഴി​ലാ​ളി​ക​ളു​ടെ നി​സ്സ​ഹാ​യാ​വ​സ്ഥ മു​ത​ലെ​ടു​ക്കാ​നാ​ണ്​ ശ്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്ത് സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സി​ങ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ഴ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കു​വൈ​ത്ത് തൊ​ഴി​ൽ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പി​ഴ ഒ​ഴി​വാ​ക്കി​ക്കി​ട്ടു​ക​യാ​ണെ​ങ്കി​ൽ നാ​ട്ടി​ലേ​ക്ക് പോ​വാ​ൻ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ത​യാ​റാ​യ​താ​യാ​ണ് സൂ​ച​ന.

എ​ന്നാ​ൽ, ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഒ​രു വി​ഭാ​ഗം. പി​ഴ ഒ​ഴി​വാ​ക്കി ന​ൽ​കി​യു​ള്ള കു​വൈ​ത്ത്​ സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രു​ക​യാ​ണെ​ങ്കി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങാ​തെ ത​ന്നെ മ​ട​ങ്ങാ​ൻ ത​യാ​റു​ള്ള ജീ​വ​ന​ക്കാ​രെ ഒ​ന്നി​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മം ഉ​ണ്ടാ​വും. സ​ർ​വി​സ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​ർ​ക്കാ​യി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ല​ഭി​ക്കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ മ​ന്ത്രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു. ജോ​ലി​യും ഇ​ഖാ​മ​യും ഇ​ല്ലാ​തെ മാ​സ​ങ്ങ​ളാ​യി ദു​രി​തം പേ​റു​ക​യാ​ണ്​ ഖ​റാ​ഫി നാ​ഷ​ന​ലി​ലെ മൂ​വാ​യി​ര​ത്തി​ല്‍ അ​ധി​കം ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി ല​ഭി​ക്കാ​നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​ർ​വി​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.

Tags:    
News Summary - employees-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.