കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ സ്വകാര്യമേഖലക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും സ്വകാര്യ മേഖലക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നും പുതുതായി ചുമതലയേറ്റ വാണിജ്യ വ്യവസായ മന്ത്രി ഫഹദ് മുത്ലഖ് അൽ ശരീആൻ പറഞ്ഞു. വ്യവസായികൾക്ക് തടസ്സങ്ങളും പ്രയാസങ്ങളും ഇല്ലാതെ സംരംഭങ്ങളുമായി മുന്നോട്ടുപോകാൻ കഴിയണം. അതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കും.
കോവിഡ് വികസന പദ്ധതികളെയും പരിഷ്കരണങ്ങളെയും ബാധിച്ചിട്ടുണ്ട്. കോവിഡിന്റെ തുടക്കത്തിൽ ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നു. ഇപ്പോൾ വാണിജ്യ വ്യവസായ രംഗം കടുത്ത വെല്ലുവിളിയും പ്രതിസന്ധിയും അതിജീവിച്ചിട്ടുണ്ട്.
നിർണായകമായ ഒരു വഴിത്തിരിവിലാണ് ലോകം ഉള്ളത്. കുറച്ചുകാലം കൂടി നിയന്ത്രണങ്ങളും മുൻകരുതലുകളും തുടർന്നേ പറ്റൂ. വൈകാതെ എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.