പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും പ​ത്നി ജോ​യ്സ് സി​ബി​യും ചേ​ർ​ന്ന് തൈ ​ന​ടു​ന്നു

പരിസ്ഥിതി ദിനം: എംബസി അങ്കണത്തിൽ മരം നട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. എംബസി അങ്കണത്തിൽ അംബാസഡർ സിബി ജോർജും പത്നി ജോയ്സ് സിബിയും ചേർന്ന് മാവിൻതൈ നട്ടു. വിപുലമായ പരിപാടികളാണ് എംബസി ആസൂത്രണം നടത്തിയിട്ടുള്ളത്.

ഒരാഴ്ച ഓൺലൈൻ ക്വിസ് നടത്തും. ഇതിന്റെ ലിങ്ക് എല്ലാ ദിവസവും ഉച്ചക്ക് 12ന് എംബസിയുടെ ട്വിറ്റർ, ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികളും നേട്ടങ്ങളും എന്ന വിഷയത്തിൽ പെയിന്റിങ്/ചിത്രരചന മത്സരം നടത്തും. pic.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് ജൂൺ ആറിനകം രചനകൾ മെയിൽ ചെയ്യാം. വിജയികൾക്ക് വ്യാഴാഴ്ച നടത്തുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനം നൽകും.

കാലാവസ്ഥയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നേട്ടങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് നാലിന് ഓൺലൈൻ പരിപാടി നടത്തും. ഇന്ത്യയിലെ സസ്യജന്തുജാലങ്ങളെ കുറിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലിന് ഓൺലൈൻ പരിപാടി നടത്തും. ബുധനാഴ്ച വൈകീട്ട് നാലിന് ഇന്ത്യൻ മഹാസമുദ്രം, ഇന്ത്യയിലെ നദികൾ, ദ്വീപുകൾ എന്നിവയെ കുറിച്ചുള്ള വെർച്വൽ പരിപാടി നടത്തും. ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾക്ക് പ്രാമുഖ്യം നൽകി ഗ്രാൻഡ് ഫിനാലെ വ്യാഴാഴ്ച വൈകീട്ട് ആറുമുതൽ എംബസി ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഇന്ത്യൻ കൾച്ചറൽ നെറ്റ്‍വർക്കുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്. 

Tags:    
News Summary - Environment Day: Tree planted in Embassy courtyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.