കുവൈത്ത് സിറ്റി: നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്. ബ്രിഗേഡിയർ റാങ്കിലുള്ള എം.ഒ.ഐ ഓഫിസർമാരുടെ പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അഭിമുഖീകരിക്കുന്ന അപകടങ്ങളും വെല്ലുവിളികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥർക്ക് കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനുണ്ടെന്നും അദ്ദേഹം ഉണർത്തി.
സ്ഥാനക്കയറ്റം ലഭിച്ച ഓഫിസർമാരെ അഭിനന്ദിച്ച ശൈഖ് തലാൽ, ഉദ്യോഗസ്ഥർക്ക് കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കാനുണ്ടെന്നും അവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും ഉണർത്തി. വർധിച്ചുവരുന്ന അപകടങ്ങളും വെല്ലുവിളികളും നേരിടാൻ യോഗ്യരായ ഉദ്യോഗസ്ഥരുടെ ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതുതായി ചുമതലയേറ്റ 762 ബ്രിഗേഡിയർമാര്‍ക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ആശംസകള്‍ അദ്ദേഹം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.