കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേർക്കും ഒരുമാസത്തിനകം വാക്സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
75 ശതമാനത്തോളം ആളുകൾ ഇതിനകം വാക്സിൻ സ്വീകരിച്ചു. രണ്ടാം ഡോസ് നേരത്തെ അപ്പോയിൻമെൻറ് നൽകിയ തീയതിയിൽനിന്ന് നേരത്തെയാക്കാനും ശ്രമിക്കുന്നു. അതനുസരിച്ച് പുതുക്കിയ അപ്പോയിൻമെൻറ് തീയതി മൊബൈൽ ഫോണിലേക്ക് അയച്ചുതുടങ്ങി.
ഒരു ദിവസം ഒരുലക്ഷത്തിലധികം പേർക്ക് കുത്തിവെപ്പെടുക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.
പരമാവധി ആളുകൾക്ക് വേഗത്തിൽ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. കോവിഡിെൻറ പുതിയ വകഭേദം സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ കുവൈത്ത് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നവംബർ അവസാനത്തോടെ വാക്സിൻ എടുക്കേണ്ടതായ മുഴുവൻ പേർക്കും രണ്ടു ഡോസും നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.