കുവൈത്ത് സിറ്റി: ഇന്ത്യൻ പബ്ലിക് സ്കൂളിലെ കോമേഴ്സ് സ്ട്രീം വിദ്യാർഥികൾക്ക് ‘എക്സ് ക്ലൂസീവ് ഹോസ്പിറ്റാലിറ്റി’ പരിശീലനം നൽകി. ഹോസ്പിറ്റാലിറ്റി മേഖലയിൽ അസാധാരണമായ അതിഥി അനുഭവം നൽകാൻ ആവശ്യമായ അറിവും നൈപുണ്യവും വർധിപ്പിക്കലാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
കസ്റ്റമർ സർവിസ്, ഫലപ്രദമായ ആശയവിനിമയം എന്നിവയെക്കുറിച്ചും വിദ്യാർഥികളെ സജ്ജരാക്കലും പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നു. ഫർവാനിയയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിശീലനത്തിൽ, അധ്യാപകരായ സജി സാമുവൽ, സോണിയ ബിബിൻ, പ്രിൻസിപ്പൽ ലൂസി എ. ചെറിയാൻ എന്നിവരും പങ്കെടുത്തു.
ഓരോ വിഭാഗത്തിലെയും ജീവനക്കാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് കിടക്ക, മേശ വയ്ക്കൽ, കപ്പ് കേക്കുകൾ, അലങ്കരിക്കൽ, കുക്കികൾ, മോജിറ്റോകൾ, പഴങ്ങൾ കൊത്തിയെടുക്കൽ എന്നിവയെക്കുറിച്ച് നേരിട്ടുള്ള അനുഭവം നൽകി.
ജനറൽ മാനേജർ, ഫിനാൻസ് മാനേജർ, എച്ച്.ആർ മാനേജർ, എൻജിനീയറിങ് വിഭാഗം മേധാവി, ഹൗസ് കീപ്പിങ് മേധാവി തുടങ്ങിയവർക്ക് വിദ്യാർഥികളെ പരിചയപ്പെടുത്തി. ശേഷം ജനറൽ മാനേജർ പ്രിൻസിപ്പലിന് മെമന്റോ സമ്മാനിച്ചു.എൻജിനീയറിങ് ടൂറും പരിശീലനത്തിന്റെ ഭാഗമായിരുന്നു. 11 പവർ സ്റ്റേഷനുകളും വാട്ടർ ടാങ്കുകളും 5000 ടൺ എ.സി യൂനിറ്റുകളും വിദ്യാർഥികളെ കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.