പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം: എൻട്രികൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം -2022ലെ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെയും രചന മത്സരങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു.രജിസ്റ്റർചെയ്ത മത്സരാർഥികൾ അവർക്ക് നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ http://www.pravasiwelfarekuwait.com/round1 മുഖേന എൻട്രികൾ അപ്‌ലോഡ് ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു.പുരുഷന്മാരുടെയും സ്ത്രീകളുടെയും രചന മത്സരങ്ങളുടെ എൻട്രികൾ നവംബർ മൂന്നിന് രാവിലെ 10 മുതൽ അഞ്ചിന് രാത്രി 10വരെയുള്ള സമയത്തിനുള്ളിൽ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

പുരുഷന്മാരുടെ മാപ്പിളപ്പാട്ട്, ലളിതഗാനം, കവിതാലാപനം എന്നിവയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ എൻട്രികൾ നവംബർ ആറ് രാത്രി 10 മണിക്കുമുമ്പായി സമർപ്പിക്കണം. ഈ വിഭാഗത്തിൽ മത്സരിക്കുന്ന മത്സരാർഥികൾ പങ്കെടുക്കുന്ന ഇനങ്ങളുടെ വിഡിയോ റെക്കോഡ് ചെയ്ത് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഇവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 10 വീതം മത്സരാർഥികളാണ് നവംബർ 11ന് നടക്കുന്ന ഫൈനലിൽ പ്രധാന സ്റ്റേജുകളിൽ മാറ്റുരക്കുക.

റീൽസ് മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ എൻട്രികൾ നവംബർ ആറിന് രാത്രി 10നുള്ളിൽ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. സ്കിറ്റ്, ഗാനചിത്രീകരണം, തിരുവാതിര, ഒപ്പന, മെഹന്തി, വയലിൻ, ഫാൻസി ഡ്രസ് തുടങ്ങിയ ആകർഷകമായ ഇനങ്ങളും കുട്ടികളും മുതിർന്നവരും ഒന്നിച്ചണിനിരക്കുന്ന ചിത്രരചന മത്സരവും കേരളോത്സവത്തിന് മാറ്റുകൂട്ടും. http://www.pravasiwelfarekuwait.com വഴി പ്രവാസി മലയാളികൾക്ക് രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - Expatriate Welfare Kuwait Kerala Festival: Entries should be uploaded on the website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.