കുവൈത്ത് സിറ്റി: ഇന്ത്യൻ തെരഞ്ഞെടുപ്പ് ഫലം ആഘോഷമാക്കി കുവൈത്ത് പ്രവാസികൾ. വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും വിജയ പരാജയങ്ങൾ നിരീക്ഷിച്ചും അഭിപ്രായം പങ്കുവെച്ചും വോട്ടെണ്ണൽ ദിനത്തിൽ മൊബൈൽ ഫോണിൽ വ്യാപൃതരായിരുന്നു ഭൂരിപക്ഷം പ്രവാസികളും. ഫലം വന്നതോടെ തങ്ങളുടെ സ്ഥാനാർഥികളുടെ വിജയത്തിൽ വ്യക്തിപരമായും കൂട്ടമായും ആഘോഷവും ആരംഭിച്ചു. കേരളത്തിലെ യു.ഡി.എഫിന്റെയും ദേശീയ തലത്തിൽ ഇൻഡ്യ മുന്നണിയുടെയും മിന്നും പ്രകടനവും അനുകൂല സംഘടനകൾ ആഘോഷമാക്കി. അതേസമയം കേരളത്തിലെ തിരിച്ചടി ഇടത് അനുഭാവികൾക്കിടയിൽ നിരാശ പടർത്തി.
കുവൈത്ത് സിറ്റി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി നടത്തിയ മികച്ച പോരാട്ടവും കേരളത്തിൽ യു.ഡി.എഫിന്റെ മിന്നും വിജയവും ആഘോഷമാക്കി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനങ്ങളും മധുരപലഹാര വിതരണവും നടന്നു. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റുമാരായ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, കാസർഗോഡ് ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ, ഒ.ഐ.സി.സി പ്രതിനിധി ജാവേദ് ബിൻ ഹമീദ്, അസീസ് തിക്കോടി, സയ്യിദ് ഗാലിബ് അൽ മഷ്ഹൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹകീം അഹ്സനി ഖിറാഅത്ത് നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു.
കുവൈത്ത് സിറ്റി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയത്തിൽ ഒ.ഐ.സി.സി വിജയാഘോഷം നടത്തി. അബ്ബാസിയയിലെ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ആഘോഷത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ ഉദ്ഘാടനം ചെയ്തു. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വർഗീയ ശക്തികൾക്കെതിരെ നേടിയ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നതെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
സെക്രട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, ജോയ് കരവാളൂർ, ജില്ല പ്രസിഡന്റുമാരായ കൃഷ്ണൻ കടലുണ്ടി, വിപിൻ മങ്ങാട്, ബൈജു പോൾ, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, ജസ്റ്റിൻ തോമസ്, എബി കൈമുത്തുംപറമ്പിൽ, ജിജോ കോട്ടയം, ബാത്തർ വൈക്കം, ജാവേദ് ബിൻ ഹമീദ്, തോമസ് പള്ളിക്കൽ, അലി ജാൻ, കുര്യൻ തോമസ്, അൽ അമീൻ കൊല്ലം, വിൽസൺ വയനാട് എന്നിവർ നേർന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ സ്വാഗതവും ട്രഷറർ രാജീവ് നാടുവിലേമുറി നന്ദിയും പറഞ്ഞു. ഷബീർ കൊയിലാണ്ടി, ഇലിയാസ് പുതുവാച്ചേരി, സജിത്ത് മലപ്പുറം എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് സിറ്റി: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വിജയാരവം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് അബ്ബാസിയ ഓഫിസിൽ. ലോക്സഭയിലേക്ക് മലപ്പുറത്തു നിന്നും വിജയിച്ച ഇ.ടി. മുഹമ്മദ് ബഷീർ (മലപ്പുറം) അബ്ദുസ്സമദ് സമദാനി(പൊന്നാനി) മറ്റു യു.ഡി.എഫ് സ്ഥാനാർഥികൾ എന്നിവരുടെ വിജയത്തിൽ യോഗം ആശംസകൾ അർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.