കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നി പ്രതിരോധ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആറു നിർമിതികൾ അടപ്പിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റ് (ഡി.ജി.എഫ്ഡി) അറിയിച്ചു. മിന അബ്ദുള്ള ഏരിയയിലാണ് സംഭവം. തീപിടിത്ത അപകടങ്ങളിൽനിന്ന് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
അപകടങ്ങൾ ഒഴിവാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ജനറൽ ഫയർ ഫോഴ്സ്, ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന നടത്തി. സുരക്ഷ, അഗ്നിബാധ തടയൽ ആവശ്യകതകൾ ലംഘിച്ചതിന് നിരവധി വ്യവസായ പ്ലോട്ടുകൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.