കുവൈത്ത് സിറ്റി: കുവൈത്ത് ഐ.എം.സി.സി സെക്രട്ടറി ബി.സി. അഷ്റഫിെൻറ കുടുംബത്തിനുള്ള ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ രണ്ടാംഘട്ട ധന സഹായം കൈമാറി.
അഷ്റഫിെൻറ ആകസ്മിക മരണത്തോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് വന്നുചേർന്നത്. തുടർന്ന് ഐ.എം.സി.സി പ്രവർത്തകരും ഐ.എൻ.എൽ പ്രവർത്തകരും സ്വന്തം കുടുംബത്തെ പോലെ ഏറ്റെടുത്ത് സഹായങ്ങൾ ചെയ്യുകയായിരുന്നു.
ഐ.എൻ.എൽ കാസർകോട് ജില്ല സെക്രട്ടറി റിയാസ് അമലടുക്കമാണ് സഹായം അഷ്റഫിെൻറ മകന് കൈമാറിയത്.
ഡിസംബർ അവസാനം വീട് കൂടലിനും മകളുടെ കല്യാണത്തിനുമായി നാട്ടിലേക്ക് പോയ അഷ്റഫിന് ലോക്ഡൗൺ കാരണം തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പെട്ടെന്ന് അസുഖ ബാധിതനായ അഷ്റഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് ബിൽടക് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കുവൈത്ത് ഐ.എം.സി.സി പ്രതിനിധി ഖാലിദ് ബേക്കൽ, എൻ.എൽ.എൽ നേതാക്കളായ എം.എ. ഷഫീക്, മൊയ്തു കുന്നിൽ, ഹദ്ദാദ്, ഇ.എൽ നാസർ, കൂളിയങ്കാൽ ശാഖാ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.