കുവൈത്ത് സിറ്റി: 41 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കെ.ഇ.എ അബ്ബാസിയ ഏരിയ മെംബർ അബ്ദുൽ കാദർ ആവിക്കരക്ക് യാത്രയയപ്പ് നൽകി. പ്രസിഡൻറ് ഹനീഫ പാലായി അധ്യക്ഷത വഹിച്ചു.
കേന്ദ്ര പ്രസിഡൻറ് പി.എ. നാസർ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ, ഉപദേശക സമിതിയംഗം രാമകൃഷ്ണൻ കള്ളാർ, കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ഓർഗൈനിസിങ് സെക്രട്ടറി നാസർ ചുള്ളിക്കര, കേന്ദ്ര ജോയൻറ് സെക്രട്ടറി ശ്രീനിവാസൻ, കേന്ദ്ര വൈസ് പ്രസിഡൻറ് ഹാരിസ് മുട്ടുംതല, ജലീൽ ആരിക്കാടി എന്നിവർ സംബന്ധിച്ചു. പ്രശാന്ത് നെല്ലിക്കാട്ട് സ്വാഗതവും വി.സി. ബാലൻ നന്ദിയും പറഞ്ഞു. മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.