കുവൈത്ത് സിറ്റി: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന സാമൂഹിക പ്രവർത്തകൻ ഹസ്സൻ കോയക്ക് ബദർ അൽസമ മെഡിക്കൽ സെൻറർ യാത്രയയപ്പ് നൽകി. ബദർ അൽസമ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ സെൻററിന് നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബദർ അൽസമയുടെ സ്നേഹസമ്മാനം ഹസ്സൻ കോയക്ക് സമ്മാനിച്ചു. മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് രഹജൻ, ഇൻഷുറൻസ് കോഓഡിനേറ്റർ താസിർ അമീൻ, ഫ്രണ്ട് ഓഫിസ് ഇൻചാർജ് സൗമ്യ, നഴ്‌സിങ് ഡിപ്പാർട്മെൻറ് ഇൻചാർജ് ജോവിൻ എന്നിവർ സംസാരിച്ചു. ഹസൻ കോയ മറുപടി പ്രസംഗം നടത്തി. മാർക്കറ്റിങ് കോഓഡിനേറ്റർ പ്രീമ പെരേര സ്വാഗതവും ബിസിനസ് ഡെവലപ്‌മെൻറ് കോഓഡിനേറ്റർ റെഫായ് പേരാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.