കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മനാഫ് വില്യാപ്പള്ളിക്ക് ക്രസന്റ് സെൻറർ കുവൈത്ത് യാത്രയയപ്പ് നൽകി. പ്രസിഡൻറ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. ഫർവാനിയയിൽ ചേർന്ന യോഗം ഡയറക്ടർ ബോർഡ് അംഗം ശരീഫ് ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ കാരി ഉപഹാരവും സേവിങ്സ് തുക ഡയറക്ടർ ബോർഡ് അംഗം ഷാഹുൽ ബേപ്പൂരും കൈമാറി. പ്രവർത്തക സമിതി അംഗം ഹമീദ് പാലക്കാട്, മുതിർന്ന അംഗം ഉസ്മാൻ ഹാജി എന്നിവർ സംസാരിച്ചു. യാത്രയയപ്പിനു നന്ദി പറഞ്ഞ മനാഫ് വില്യാപ്പള്ളി ക്രസെൻറ് സെൻറർ പ്രവർത്തനങ്ങൾക്ക് നാട്ടിൽനിന്ന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. വർക്കിങ് പ്രസിഡൻറ് സലിം ഹാജി പാലോത്തിൽ സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.