സ്പാ​ർ​ക്സ് ഫു​ട്​​ബാ​ൾ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ബേ​ബി നൗ​ഷാ​ദി​ന്​ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

സ്പാർക്സ് എഫ്.സി പ്രസിഡൻറ് ബേബി നൗഷാദിന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: നീണ്ടകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചുപോകുന്ന സ്പാർക്സ് ഫുട്ബാൾ ക്ലബ് പ്രസിഡൻറ് ബേബി നൗഷാദിന് യാത്രയയപ്പ് നൽകി. സാൽമിയ ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഡെറിക് ഗോമിൻഡ്‌സ്, കെഫാക് പ്രസിഡൻറ് ടി.വി. സിദ്ദിഖ്, സെക്രട്ടറി വി.എസ്. നജീബ്, സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ, മുൻ ഗോവൻ താരവും പ്രമുഖ സ്പോർട്സ് ജേണലിസ്റ്റുമായ ഗാസ്പർ, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രധിനിധി ഷബീർ, പ്രദീപ്‌, ഗുലാം, സാജൻ, മൻസൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്പാർക്സ് എഫ്.സിയുടെ മൊമെേൻറാ ക്യാപ്റ്റൻ ഹുസൈൻ, കിഫ് ആൻഡ് കെ-ഫാക് ഭാരവാഹികൾ എന്നിവർ കൈമാറി. മലപ്പുറം ഫുട്ബാൾ അസോസിയേഷെൻറ മൊമെേൻറാ ഷബീർ, സമീർ നസ്രി എന്നിവർ കൈമാറി. നൗഷാദിെൻറ പ്രവാസ ലോകത്തുനിന്നുള്ള മടക്കം കുവൈത്തിലെ ഇന്ത്യൻ ഫുട്ബാൾ സമൂഹത്തിന് വലിയ നഷ്ടമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ സംസാരിച്ചു.

Tags:    
News Summary - Farewell to Sparks FC President Baby Noushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.