കുവൈത്ത് സിറ്റി: ഖത്തർ ഇസ്ലാമിക് ബാങ്കിലെ ജോലി ഒഴിവാക്കി നാട്ടിൽ ഭിന്നശേഷിക്കാരിയായ മകൾക്കും മറ്റു ഭിന്നശേഷിക്കാരായ കുട്ടികൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച കൊയിലാണ്ടി - നന്തി സ്വദേശി യൂസുഫ് ചങ്ങരോത്തിനെ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുമായി ബന്ധപ്പെട്ട വാർത്തകളും മറ്റും ശേഖരിച്ച് വർഷത്തിൽ ഒരിക്കൽ 'വീട്ടുമുറ്റം' എന്ന പേരിൽ ശിൽപശാല അദ്ദേഹത്തിെൻറ വീട്ടിൽ നടത്തിവരുന്നു. സാമൂഹിക ബോധവത്കരണമാണ് ലക്ഷ്യം.
ഡിസംബറിൽ നടന്ന ശിൽപശാല റിഹാബ് തൊണ്ടിയിലിെൻറ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ടീം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികളും പരിഹാര നിർദേശങ്ങളും ഭരണ സംവിധാനങ്ങൾക്കുമുന്നിൽ എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ഇല്യാസ് ബാഹസ്സൻ സംഘടനയുടെ ഉപഹാരം യൂസുഫ് ചങ്ങരോത്തിനു കൈമാറി. ഒാണററി മെംബർ ഷംസുദ്ദീൻ കുക്കു, എക്സിക്യൂട്ടീവ് അംഗം സവാദ് മുത്താമ്പി എന്നിവർ പങ്കെടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.