കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റിയുടെ സാമ്പത്തിക സഹായത്തോടെ യമനിൽ ഫീൽഡ് ആശുപത്രി നിർമിച്ചു. യമനിലെ ഹദർമൗത്തിലാണ് ആശുപത്രി ഉദ്ഘാടനം ചെയ്തതെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായിർ പറഞ്ഞു. 60 കിടക്കകളും എമൻജൻസി സെൻററും െഎ.സി.യുവും ലാബും ഫാർമസിയും ഉൾപ്പെടുന്ന ആശുപത്രിയാണ് കെ.ആർ.സി.എസ് നിർമിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ആശുപത്രി പ്രവർത്തിക്കുക. യമൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി കോടികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.