കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള നാണയ നിധി (ഐ.എം.എഫ്) വർഷാവസാന റിപ്പോർട്ട് ധനകാര്യ മന്ത്രിയും സാമ്പത്തിക- നിക്ഷേപകാര്യ സഹമന്ത്രിയും ആക്ടിങ് ഓയിൽ മന്ത്രിയുമായ നൂറ അൽ ഫസ്സം ഐ.എം.എഫ് മിഷൻ മേധാവി ഫ്രാൻസിസ്കോ പരോഡിയുമായി ചർച്ച ചെയ്തു.
ധനമന്ത്രാലയം അണ്ടർ സെക്രട്ടറി അസീൽ അൽ മുനിഫിയും ജനറൽ ബജറ്റ് അഫയേഴ്സ് സെക്ടർ അസി. അണ്ടർ സെക്രട്ടറി സാദ് അൽ അലത്തിയും യോഗത്തിൽ പങ്കെടുത്തു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെയും എണ്ണ ഇതര വരുമാനം വൈവിധ്യവത്കരിക്കുന്നതിന്റെയും പ്രാധാന്യം സൂചിപ്പിച്ച മന്ത്രി നൂറ അൽ ഫസ്സം സാമ്പത്തിക വളർച്ചക്കും സമൃദ്ധിക്കും വേണ്ടിയുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.